കട്ട വഞ്ചിയിൽ ഒര് ചെമ്പല്ലി വേട്ട -- ഇബ്രാഹിക്കയുമായി ഒര് ഹാർപ്പൂൺ ഫിഷിംഗ് --------------- എന്റെ ചില സഞ്ചാരങ്ങൾ അങ്ങിനെയാണ്, അതിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ചിലപ്പോൾ ഞാൻ വീണ്ടും കണ്ടുമുട്ടാറുണ്ട് ,എനിക്ക് ഇഷ്ടപ്പെട്ട ഒര് സ്ഥലവും ആളുകളും ആണെങ്കിൽ എങ്ങനെയെങ്കിലും ഞാൻ അവിടെ വീണ്ടും എത്തും എന്നതാണ് സത്യം ,ഉദാഹരണത്തിന് നമ്മുടെ ഹിമാച്ചലിലെ രാജു ഭായ് ,വയനാട്ടിലെ ഭാസ്കരൻ ,,ലടാക്കിൽ പണ്ട് പട്ടിണി കിടന്നപ്പോൾ ദേവത പോലെപ്രത്യക്ഷപെട്ട റിൻസിംഗ് ഗസ്റ്റ് ഹൌസിലെ ദാദി, (100 cc അവസാന ഭാഗം എഴുതി കൊണ്ടിരിക്ക് കയാണ് പൊങ്കാല ഇടരുത്😬) അതേപ്പോലെയാണ് നമ്മുടെ ചങ്ക് ഇബ്രാഹിക്കയും ,
രണ്ട് മാസം മുന്നെ ഹിമാച്ചലിൽ ഉള്ള സമയത്താണ് നമ്മുടെ പഴയ സുഹുർത്തും സഹ സഞ്ചാരിയുമായിരുന്ന ജെർമനിക്കാരൻ സ്റ്റീവ് എന്നെ ഫോൺ ചെയ്യുന്നത് ,ബാബ്സ് ഈ പ്രാവശ്യം ഞാൻ ന്യൂയർ ഗോവയിൽ ആക്കാമെന്ന് വിജാരിച്ചു എനിക്ക് ഒന്ന് രാജസ്ഥാനും കറങ്ങണം ,ന്യൂയർ കഴിഞ്ഞ് നമുക്ക് ഹിമാച്ചലിൽ വച്ച് കാണാം എന്നിട്ട് നമുക്ക് പഴയപ്പോലെ trout ഫിഷിനെ പിടിക്കാൻ പോകണം അതിന് വേണ്ടി ഞാൻ നല്ലൊരു ഫിഷിംഗ് റോട് കൊണ്ട് വരുന്നെണ്ടെന്നും പറഞ്ഞു , പറ്റുകയാണെങ്കിൽ ഈ ആഴ്ച്ച തന്നെ പുറപ്പെടുമെന്നും എന്തെങ്കിലും കൊണ്ട് വരണോ എന്ന് ചോദിച്ചു ,എയ് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു,ഫിഷിംഗിനെ പറ്റി സ്റ്റീവ് പറഞ്ഞ് ഫോൺ വെച്ചപ്പം എന്റെ മനസ്സിലേക്ക് ആദ്യം വന്നത് നമ്മുടെ ഇബ്രാഹിക്കെയാണ്, പണ്ട് മുളയുടെ കുറ്റി കൂർപ്പിച്ചെടുത്ത് നാടൻ രീതിയിൽ പല്ലി സ്രാവിനെ പിടിച്ച് തന്ന അന്ന് ഞാൻ ഇബ്രാഹിക്കയോട് ഞാൻ ഒര് വാക്ക് പറഞ്ഞിരുന്നു

ഇബ്രാഹിക്ക ഈ സാധനത്തിന്റെ ഗൺ പോലെയുള്ള ലേറ്റസ്റ്റ് വേർഷൻ വിദേശത്ത് കിട്ടാനുണ്ട് ,അടുത്ത പ്രാവശ്യം ഞാൻ വരികയാണെങ്കിൽ എന്തായാലും നിങ്ങൾക്ക് കൊണ്ട് വന്ന് തരാം,ബൾബ് കത്തിയ ഉടനെ ഞാൻ സ്റ്റീവിനെ തിരിച്ച് ഫോൺ ചെയ്തു ,സ്റ്റീവ് നിനക്ക് പറ്റുകയാണെങ്കിൽ എനിക്കൊരു ഹാർപ്പൂൺ ഫിഷിംഗ് ഗൺ കൊണ്ട് വരാമോ കാശൊന്നും പ്രഷ്നാക്കണ്ട ഞാൻ വേണമെങ്കിൽ അയച്ച് തരാം എന്ന് പറഞ്ഞു ,എന്താണ് ബാബ്സ് കാശൊന്നും വിഷയമല്ല ഞാൻ അതിന്റെ മോഡൽ വാട്ട്സാപ്പിൻ അയച്ചുതരാം പിന്നെ അത് കൊണ്ട് വരാനുള്ള ലീഗൽ വശങ്ങൾ ഞാൻ ഒന്ന് പഠിക്കട്ടെ എന്ന് പറഞ്ഞ് സ്റ്റീവ് ഫോൺ വെച്ചു, പിന്നീട് സ്റ്റീവിന്റെ ഒര് വിവരവും ഇല്ലായിരുന്നു ,ഫോട്ടോയും കിട്ടിയില്ല ഫോണും വന്നില്ല ,ഒരു മാസം മുന്നെ നമ്മുടെ ദിവാനുമായി നാട്ടിലേക്ക് വരാൻ നിൽക്കുമ്പോളാണ് അറിയാത്ത ഒരു നമ്പറിൽ നിന്ന് സ്റ്റീവ് എന്നെ വിളിക്കുന്നത് ,ബാബസ് ഞാൻ പുഷ്ക്കറിൽ എത്തിയിട്ട് ഒരാഴ്ച ആയി, നിന്നെ ഫോൺ ചെയ്തപ്പം കിട്ടിയില്ല ( ആ സമയം ഞാൻ ട്രക്കിങ്ങിൽ ആയിരുന്നു ) നീ പറഞ്ഞ തോക്ക് ഞാൻ കൊണ്ടു വന്നിട്ടുണ്ട് ,ആ സാധനം കാരണം കസ്റ്റംസ് എന്നെ കുറച്ച് വെള്ളം കുടിപ്പിച്ചു ,ഞാൻ നാളെ ഡെൽഹി വന്ന് മറ്റന്നാൾ ഗോകർണയിലേക്ക് പോകുമെന്നും ഡെൽഹിയിൽ വന്നാൽ നേരിട്ട് തരാം അല്ലെങ്കിൽ ന്യൂയർ കഴിഞ്ഞിട്ട് കാണാമെന്നും പറഞ്ഞു
ഉടനെ ഡെൽഹിയിൽ എത്താൻ പറ്റാത്തത് കൊണ്ട് അവിടെ ജോലി ചെയ്യുന്ന ഷെമി എന്ന സുഹുർത്തിനോട് സ്റ്റീവിനെ കണ്ട് ഗൺ മേടിച്ച് വെക്കാൻ ഏർപ്പാട് ഉണ്ടാക്കി , ഉമ്മച്ചിയുമായുള്ള സഞ്ചാരം കഴിഞ്ഞ് കുറച്ച് അധികം പോസിറ്റീവ് എനർജിയും തോക്കുമായി കടലുണ്ടി കടപ്പുറത്ത് ഒന്ന് സേമ്പിൾ നോക്കാൻ ഇറങ്ങി ,കലങ്ങിയ വെള്ളവും പിന്നെ ഒടുക്കത്ത ഉന്നവും ആയത് കൊണ്ട് ഒര് നത്തോലി പോലും കിട്ടിയില്ല ,പൊട്ടിക്കാനറിയാതെ തോക്കും പിടിച്ച് നടന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി ഞാൻ ദിവാനെയും കോഴിക്കോടുള്ള കുറച്ച് സുഹുർത്തുക്കളെയും കൂട്ടി നമ്മുടെ ആശാൻ ഇബ്രാഹിക്കയെ കാണാൻ കോവളത്തേക്ക് പുറപ്പെട്ടു, അങ്ങനെ വൈകീട്ട് ഒര് നാല് മണിക്ക് കോയിക്കോട്ട് നിന്ന് തീരോന്തരത്ത്ക്ക് ഞങ്ങൾ പുറപ്പെട്ടു ,ഈ കേരള പോലീസിന്റെ ഒര് കാര്യം ഞാൻ വരുന്നത് ഇവരെങ്ങെനെയാ ക്യത്യമായി അറിയുന്നത് എന്നത് ഞമ്മക്ക് അറീല ,ഈ പ്രാവശ്യവും കിട്ടി വഴിയിൽ വച്ച് കേരള പോലീസിന്റെ കട്ടൻ ചായ സര്ക്കാരം ,പക്ഷെ തൃഷൂർ തിരുവനന്തപുരം ഹൈവേയിൽ ഒര് നാല് കേമറ അടിച്ചത് കൊണ്ട് ഒര് 6 കിലോ ചായപ്പൊടിയുടെ പൈസ സർക്കാർ ഞങ്ങളിൽ നിന്ന് മുതലാക്കി ,ഏകദേശം മൂന്നര മണി ആയപ്പം ഞങ്ങൾ കോവളത്ത് എത്തി ,പണ്ടത്തെ പോലെ രമേശ് ഭായ്ടെ റിസോർട്ട് ഒന്നും ഇല്ലാത്തതിനാൽ ലൈറ്റ് ഹൌസിന് അരികിലെ ഒറിയോൺ എന്ന ഹോട്ടലിൽ നെറ്റ് വഴി രണ്ട് ബീച്ച് വ്യൂ റൂം ബുക്ക് ചെയ്തു
യാത്ര ക്ഷീണം കാരണം രാവിലെ എണീക്കാൻ ഒരു പതിനൊന്ന് മണി ആയി, അടുത്ത ജോലി ഇബ്രാഹിക്കയെ കണ്ടു പിടിക്കണം ,പുള്ളിയുടെ നമ്പർ എന്റെ കയ്യിൽ നിന്ന് നഷ്ടപെട്ട് പോയി ,ഒരു ചായ കുടിച്ച് ബാൽക്കണിയിൽ ഇങ്ങെനെ ഇരിക്കുമ്പോൾ ആണ് താഴെ കടപ്പുറത്ത് നമ്മുടെ മുത്ത് ഇബ്രാഹിക്കയെ പോലെ ഒരാളെ കണ്ടത്, പക്ഷെ ഇബ്രാഹിക്ക ഈ വേഷത്തിലോ ,ആള് ഫുൾ ഫോമിലാണ് ,നീല ട്രൗസറും നീല കുപ്പായവും നീല തൊപ്പിയും ചുണ്ടിൽ ഒരു വിസിലും കൈയ്യിൽ ഒര് ചുവപ്പ് കൊടിയുമുണ്ട് ,എന്തായാലും വേണ്ടില്ല ഒരു കുപ്പായം ഇട്ട് ഞാൻ താഴേക്ക് ഓടി, കടപ്പുറത്ത് എത്തിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ,സംഭംവം ഞമ്മളെ കാക്ക തന്നെയാണ് ,ഇതെന്ത് ഇങ്ങള് എപ്പളാ സ്കൂളിൽ പോകാൻ തുടങ്ങിയത് അല്ലെങ്കിൽ ഇങ്ങൾക്ക് റെയിൽവേയിൽ ജോലി കിട്ടിയോ എന്താപ്പം ഈ ചോപ്പ് കൊടിയൊക്കെ? ,എന്റെ ലോട്ടറെ സ്കൂളും റയിലൊന്നമല്ല ഇത് ഞമ്മളെ പഴയ ജോലി തന്നെ ലൈഫ് ഗാർഡ്, പുള്ളിക്ക് ലൈഫ് ഗാർഡിന്റെ ജോലിയും ഉണ്ടെന്ന് അന്നാണ് എനിക്ക് മനസ്സിലായത് , എന്താണ് ഡോക്ടറെ ഒന്ന് വിളിച്ചിട്ട് വരണ്ടെ അങ്ങെനെയാണെങ്കിൽ ഞാൻ ലീവാക്കുമായിരുന്നില്ലേ എന്ന് പറഞ്ഞു ,അതൊന്നും ഇങ്ങള് പ്രശ്നാക്കണ്ട ഇബ്രാഹിക്ക എന്റെ കൂടെ വന്ന ആളുകൾക്ക് ടൗണിൽ ഓഫീസിൽ എന്തോ ജോലിയുണ്ട്,ഞമ്മക്ക് കഴിഞ്ഞ പ്രാവശ്യം പോലെ നാളെ അതിരാവിലെ ഇറങ്ങിയാലൊ എന്ന് ഞാൻ ചോദിച്ചു, തോക്കിനെ പറ്റി പറഞ്ഞപ്പോൾ പുള്ളി ഫുൾ ഹേപ്പി, കൂടുതൽ ആളുകൾ ഉണ്ടായത് കൊണ്ട് ഞമ്മക്ക് രണ്ട് തോണി എടുക്കാം എന്ന് ഇബ്രാഹിക്ക പറഞ്ഞു
അടുത്ത ദിവസം അതിരാവിലെ ഞങ്ങൾ പുറപ്പെടാൻ പ്ളാൻ ചെയ്തിരുന്നെങ്കിലും പുറപ്പെടാൻ ഒരു 8 മണി ആയി ,മൂന്ന് മരക്കഷണം കൂട്ടി കെട്ടി ഉണ്ടാക്കിയ തോണിയുടെ അവസ്ഥ കണ്ട് കൂടെ വന്ന സുഹുർത്തുക്കളിൽ മൂന്ന് പേർ സ്കൂട്ടായി, മീനെ പിടിക്കാൻ ആണ് എന്ന് പറഞ്ഞപ്പോൾ നമ്മുടെ ദിവാനും പുറകോട്ട് നിന്നു ,ആൺ കുട്ടികൾ ഇല്ലാത്ത അവന്റെ അമ്മ കുളുവിലെ ഒര് ക്ഷേത്രത്തിൽ മീനുകൾക്ക് മൂന്ന് മാസം തീറ്റ കൊടുത്തതിനാലാണെത്രെ അവൻ ജനിച്ചത് , അങ്ങനെ നീ ജനിച്ചതാണെങ്കിൽ നീ വരണ്ട എന്ന് ഞാൻ പറഞ്ഞു,അവനോടും മറ്റുള്ളവരുടെ കൂടെ നിൽക്കാൻ പറഞ്ഞ് ,കളി കൂട്ടുകാരായ ഞാനും ഷിനാസും ,അബു, സൈനു ,അനീസ് എന്നിവർ ജാക്കറ്റും പങ്കായവും തോക്കുമായി ഇറങ്ങി ,
മൂന്ന് മരത്തടികൾ ആയി അടുക്കി വച്ചിരുന്ന തോണി ഇബ്രാഹിക്കയും സുഹുർത്ത് യൂസ്ഫക്കയും ചേർന്ന് കൂട്ടി കെട്ടി, ഞങ്ങൾ അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ ചെയ്ത് കൊടുത്തു ,തിരിച്ച് വരാൻ വൈകും എന്ന് ഇബ്രാഹിക്ക പറഞ്ഞത് അനുസരിച്ച് ഞങ്ങൾ അടുത്തുള്ള ഒര് ഹോട്ടലിൽ നിന്ന് കുറച്ച് ദോശയും കുടിവെള്ളവും ചോക്ലേറ്റും എല്ലാ വാങ്ങി യാത്രയായി, അപ്പോഴാണ് നമ്മുടെ ഇബ്രാഹിക്ക സസ്പൻസ് പൊളിക്കുന്നത് ,ഈ പ്രാവശ്യം നമ്മൾ പോകാൻ പോകുന്നത് വളരെ വ്യത്യസ്ഥമായ ഒര് സ്ഥലത്തേക്കാണ്, ഉടയംവാളി ,കോവളത്ത്കാരോട് ചോദിച്ചാൽ അറിയാം ,ഇതൊരു കുപ്രസിദ്ധ സ്ഥലമായിരുന്നു പണ്ട് ,കോവളത്തെ ഒരു Suicide Point ആണു ഇത് ,ഇപ്പോൾ ഈ പാറക്കൂട്ടം ലീല ഹോട്ടലിന്റെ കൈവശമാണ് ,അതി മനോഹരമായ പാറക്കൂട്ടങ്ങളിലേക്ക് ശക്തിയായി കടൽ ആഞ്ഞടിക്കുന്ന സ്ഥലമാണ് ഉടയം വാളി, ഈ പാറക്കൂട്ടങ്ങളിൽ നിന്ന് ശക്തിയായ് ആഞ്ഞടിക്കുന്ന കടലിലേക്ക് ചാടി ഒര്പാട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ ,അപകട സാധ്യത കൂടുതൽ ഉള്ള സ്ഥലം ആയതിനാൽ ആരും തന്നെ ലൈഫ് ജാക്കറ്റ് ഇടാതെ വെള്ളത്തിൽ ഇറങ്ങരുതെന്ന് ഇബ്രാഹിക്ക കർശനമായ നിർദേശം നൽകി

കഴിഞ്ഞ പ്രാവശ്യം പോലെ ഉപ്പ് വെള്ളം കയറി മൊബൈലിനും കേമറക്കും പണി കിട്ടാതിരിക്കാൻ വേണ്ടി എല്ലാം പോളിത്തീനിൽ കെട്ടി ഭദ്രമാക്കി ഇബ്രാഹിക്ക കഴുത്തിൽ കെട്ടി ഉടയംവാളി ലക്ഷ്യമാക്കി തുഴഞ്ഞു ,പോകുന്ന വഴിയിൽ കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ മീൻ പിടിച്ച പാറക്കൂട്ടങ്ങൾക്കിടയിൽ കല്ലുമ്മക്കായ മുങ്ങി എടുക്കുന്ന ഇബ്രാഹിക്കയുടെ സുഹുർത്തുക്കളെ കണ്ട് കുശലം ഒക്കെ പറഞ്ഞ് കുറച്ച് കല്ലുമ്മക്കായ് ഒക്കെ അടിച്ച് മാറ്റി ഞങ്ങൾ ലീല പാലസിന് അരികിലുള്ള പാറക്കൂട്ടങ്ങളെ ലക്ഷ്യമാക്കി നീങ്ങി ,ചില യക്ഷികൾക്ക് ഒടുക്കത്തെ സൗന്ദര്യമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അതേ പോലെ ആയിരുന്നു ഉടയംവാളി ,നല്ല നീല നിറമുള്ള കടൽ ,വഞ്ചിയിൽ നിന്ന് നോക്കിയാൽ തന്നെ മീനുകളെയും കടൽ വെള്ളരിക്കയും കടൽ പാമ്പിനെയും കാണാം ,ചില സ്ഥലങ്ങൾ ചൂണ്ടി കാണിച്ച് അവിടേക്ക് പോകരുതെന്ന് ഇബ്രാഹിക്ക പറഞ്ഞു, ലൈഫ് ജാക്കറ്റ് ഇട്ടാലും കടൽ പണി തരുന്ന സ്ഥലങ്ങളായിരുന്നു അവിടെ ,തോണി നങ്കൂരമിട്ട് കുറച്ച് ദോശയും അടിച്ച് ഞങ്ങൾ പരിപാടി തുടങ്ങി ,ഇബ്രാഹിക്ക എന്റെ കൈ പിടിച്ച് ഒര് 3 മീറ്ററോളം കടലിൻ അടിയിൽ കൊണ്ട് പോയി ,ശ്വാസം മുട്ടുന്നുണ്ടെങ്കിൽ മുകളിലോട്ട് കൈ ചൂണ്ടി സിഗിനൽ തരാൻ പറഞ്ഞു ,ആ കാഴ്ച്ച ഒന്നു കാണേണ്ടതായിരുന്നു സഞ്ചാരികളെ ,പലവിധ വർണങ്ങളിലുള്ള മീനുകളും കടൽ ജീവികളും ,ശ്വാസം മുട്ടി ഞാൻ പൊന്തി വരുന്ന സമയം ഞാൻ ഒര് കടൽ ചേന കൈ കൊണ്ട് പിടിച്ചു , പക്ഷെ പണി പാളി ഒര് അഞ്ച് മിനിറ്റ് കൊണ്ട് എന്റെ ഈർക്കിൾ പോലത്തെ കൈകൾ ചൊറിഞ്ഞ് നല്ല ചുവന്ന നിറവുo മാംസവും എല്ലാം വെച്ചു , അടുത്തതായി ഇബ്രാഹിക്ക ഗൺ പരീക്ഷിക്കാൻ വേണ്ടി തോക്കുമായി പാറക്കൂട്ടങ്ങളിടയിലേക്ക് ചാടി ,ഏകദേശം ഒര് നരൻ സ്റ്റൈലിൽ കുറച്ച് കഴിഞ്ഞ് പൊന്തി വന്ന ഇബ്രാഹിക്കയുടെ കൈയ്യിൽ കണ്ട ഒര് ചെമ്പല്ലിയുടെ വലിപ്പം കണ്ട് ഞങ്ങൾ ഞെട്ടി ,ഇന്ന് ഈ പ്രദേശത്ത് നല്ല ചെമ്പല്ലി ഉണ്ടെന്നും നിങ്ങളുടെ ഭാഗ്യം ആണെന്ന് ഇബ്രാഹിക്ക പറഞ്ഞു , രണ്ടാമത് കിട്ടിയ ചെമ്പല്ലി ആദ്യം കിട്ടിയതിനേക്കാൾ വലുത് ,പക്ഷെ പണി പാളി ജെർമ്മൻ സായിപ്പിന്റെ കയറൊക്കെ ചെമ്പല്ലി ഏകദേശം കടിച്ച് മുറിച്ചു ,ഒര് 20 മിനുട്ട് തീപ്പട്ടി വെച്ച് ഉരുക്കി കയർ ശെരിയാക്കി ഞങ്ങൾ വീണ്ടും വേട്ടക്കിറങ്ങി ,അടുത്തത് എന്റെ ഊഴം ആയിരുന്നു ഒര് പത്ത് പ്രാവശ്യം വെച്ചപ്പോൾ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറഞ്ഞ പ്പോലെ എനിക്കും കിട്ടി ഒന്ന് ,എന്താ ചെയ്യാ സഞ്ചാരികളെ ഇബ്രാഹിക്ക നാലാമത് ഉന്നംവച്ചത് ഒര് 3 കിലോയോളം വലിപ്പമുള്ള ചെമ്പല്ലിയെ ആയിരുന്നു ,വെടി കൊണ്ടിട്ടും പുള്ളി ഒര് കൊടച്ചിൽ കുടഞ്ഞ് ഗണ്ണിന്റെ കയറ് മൊത്തം കൊണ്ട് പോയി ,പുതിയ കയർ മാറ്റാതെ ഇനി പരിപാടി നടക്കില്ല എന്ന് കണ്ടതോടെ കിട്ടിയ മൂന്നെണ്ണം ആയി ഞങ്ങൾ മടങ്ങി
കിട്ടിയ മൂന്ന് ചെമ്പല്ലിയും ഞങ്ങൾ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൻ അരികിലുള്ള മലബാർ ഹോട്ടലിൽ കൊടുത്ത് പൊള്ളിച്ചെടുക്കാൻ കൊടുത്തു, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ഇബ്രാഹിക്കയോട് ചോദിച്ചു അല്ല ഇബ്രാഹിക്ക ഇന്ന് നമ്മൾ വെറും 2 മണിക്കൂറോണ്ട് പിടിച്ച മീനിന് ഏകദേശം നാലായിരം രൂപ വെരും പിന്നെ കല്ലുമ്മക്കായ ഒക്കെ ഉണ്ട് ,ഇങ്ങൾക്ക് ഇത് സ്ഥിരം ജോലി ആക്കി കൂടെ ,എന്നോട് മൂപ്പർ പറഞ്ഞ മറുപടി ,എന്റെ ലോട്ടറെ ആളുകളെ ജീവൻ രക്ഷിക്കുന്നതിൽ കിട്ടുന്ന ഒര് സുഖം ഉണ്ടല്ലോ അത് ഒര് മീനിനും കാശിനും തരാൻ പറ്റൂല ,ഇബ്രാഹിക്കയെ ഒര് സലൂട്ട് അടിച്ച് ഭക്ഷണം കഴിച്ച് വീണ്ടും കാണാം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
Courtesy : Babz Sager
.png)