ബാമ്പൂ ബാബയെ തേടിയുള്ള യാത്ര

0
ബാമ്പൂ ബാബയെ തേടിയുള്ള യാത്ര  100 cc അവസാന ഭാഗം പ്രതീക്ഷിച്ചിരിക്കുന്നവർ പൊങ്കാല ഇടരുത് പ്ളീസ് ,ഇപ്പോൾ ഞാൻ ജീവിക്കാൻ വേണ്ടിയുള്ള ഒരു സഞ്ചാരത്തിലും ,വേറെയൊരു വലിയ സഞ്ചാരത്തിനുള്ള തയ്യാറെടുപ്പിലുമാണ് ,അത് കൊണ്ട് സമയം കിട്ടുന്നതിന് അനുസരിച്ച് ഉടനെ തീർക്കുന്നതായിരിക്കും ,ഞാനും ഇപ്പം ഇങ്ങളെ പോലെ അതെങ്ങെനെ തീർക്കാ എന്നാണ് ആലോചിക്കുന്നത് 😁, ഒര് ചെറിയ ട്രക്കിംഗ് വിവരണം ................................. ഹിമാച്ചലിലെ കുളു ജില്ലയിലെ സജല എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും 16 മണിക്കൂർ കാട്ടിലൂടെ ട്രക്ക് ചെയ്താലാണ് വിദേശിയായ ബാമ്പൂ ബാബ കഴിഞ്ഞ 20 വർഷമായി താമസിക്കുന്ന പാൻതാജ് ഗുഹയിൽ എത്താൻ കഴിയൂ ,ഒര് പാട് വർഷങ്ങളായി ഈ വിദേശ ബാബയെ കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും ഇയാളെ നേരിട്ട് കണ്ടവർ വളരെ വിരളമാണ്, അത്രയ്ക്കും മുൾച്ചെടികളാൽ പ്രയാസകരമായ ട്രക്കിങ്ങ് റൂട്ടാണിത്, മഞ്ഞുകാലത്തും ബാബാജി മലമുകളിൽ തന്നെയാണ് വാസം ,30വർഷം മുന്നെ ഇന്ത്യയിൽ എത്തിയ ഫ്രഞ്ച് സായിപ്പ് റിഷികേഷിൽ വച്ച് ഒരു പ്രശസ്ത ബാബയുടെ കൂടെ കൂടി, പിന്നീട് വർഷങ്ങൾക്ക് ശേഷം സജല എന്ന ഗ്രാമത്തിൽ എത്തിപ്പെട്ടു ,എന്നാൽ പിന്നെ ഒന്ന് പോയി ബാബയെ കണ്ടാലോ എന്നായി ,അതിന് വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു.ദുബായിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായVarun Devv ,Nithin Natt,shami , കൊറെ കാലമായി പറയുന്നു ഒരു ഹാർഡ് ഹിമാച്ചൽ ട്രക്കിംഗ് വേണമെന്ന്, എന്നാൽ പിന്നെ ഒരു ചെറിയ പണി കൊടുക്കാമെന്ന് ഞാനും കരുതി ,അവരുടെ ലീവിനനുസരിച്ച് കഴിഞ്ഞ പെരുന്നാളിന് ഞങ്ങൾ നമ്മുടെ പഴയ സുഹൃത്തുക്കളായ രാജുവും ദീപുമായി മല കയറി, ഒരു ദിവസം കൊണ്ട് ബാബയുടെ ഗുഹയിൽ എത്തുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾ എത്തുന്നത് ഒന്നര ദിവസം കഴിഞ്ഞാണ്, ബാബയുടെ ഗുഹ പ്രതീക്ഷിച്ച് ടെന്റും ട്രക്കിംഗ് ഗിയർ സും ഒന്നും എടുക്കാതെ പോയ ഞങ്ങൾക്ക് വഴിയിൽ ഒരു ഗുഹയിൽ തങ്ങേണ്ടി വന്നു ,ഇത് എന്റെ ജീവിതത്തിലെ ഇതുവരെ ചെയ്തതിൽ വ്യത്യസ്ഥമായ ഒരു ട്രക്കിംഗ് ആയിരുന്നു ,കാട്ടിലെ കൂണുകളും ,പഴങ്ങളും ,പച്ച കറികളും, കാട്ടരുവികളിലെ മൽസ്യവും കഴിച്ച് ബാബയുമൊത്ത് ഒരു മൂന്നു ദിവസം, ഞങ്ങൾ കൊണ്ട് പോയ അരിയും പച്ചക്കറിയും ഉപയോഗിച്ച് ബാബാജിക്ക് ഒരു ഉഗ്രൻ സാമ്പാറും ചോറും വച്ച് കൊടുത്തു, സാധാരണ ഞമ്മള് ബിരിയാണി ആണ് വെക്കാറ് ,പക്ഷെ ഇവിടെ ഇപ്പം അന്തരീക്ഷം മാറിയത് കൊണ്ട് സാമ്പാറ് ആക്കി ,ബാബാജി കഴിക്കുന്ന കൂണുകളും പഴങ്ങളും കാട്ട് കിഴങ്ങുകളും കഴിച്ച് പ്രകൃതിയുമായി ഞങ്ങൾ ഒരു മൂന്നു ദിവസം മറക്കാനാവാത്ത അനുഭവങ്ങളുമായി ബാബാജിയുടെ അതിവിശാലമായ ഗുഹയിൽ തങ്ങി ,

Courtesy : Babz Sager














Post a Comment

0Comments
Post a Comment (0)