മീശപുലി മലയിലെ മഞ്ഞ്

0

മീശ പുലി മലയില്‍ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാര്‍ലി ചോദിച്ചതും ഇപ്പോള്‍ ഇല്ലിക്കല്‍ കല്ല്‌ മാനിയ വിട്ടു എല്ലാരും മീശ പുലിമല അന്വേഷിച്ചു തുടങ്ങി. സത്യത്തില്‍ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ അവിടെ പോയിട്ടേ ഇല്ല.
എവിടെയാണ് മീശ പുലിമല ? എന്താണ് അതിന്റെ പ്രത്യേകത ?
മുന്നാറില്‍ ട്രെക്കിങ്ങ്നു കയറുന്ന കുറച്ചു ടീമുകള്‍ അത് കഴിഞ്ഞാല്‍ മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍, കഴിഞ്ഞാല്‍ മീശ പുലിമലമീശ അധികം ആരും അറിയാതെ കിടക്കുകയായിരുന്നു.
മീശപുലി മല ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി, പശ്ചിമഘട്ട മലനിരകളിലെ പ്രധാനപ്പെട്ട മല നിരകളില്‍ ഒന്ന്. വൈവിധ്യമാര്‍ന്ന സസ്യ ജീവ ജാലങ്ങള്‍, പുല്‍മേടുകള്‍ അങ്ങനെ നിരവധി വിശേഷണങ്ങള്‍ ആണ് മീശപുലി മലയക്.
ഇവിടേയ്ക്ക് കേരള വനം വകുപ്പ് ട്രെക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്, രാത്രിയില്‍ അവിടെ ക്യാംപ്‌ ചെയ്യാനുള്ള സൌകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്നു.മുന്നാറിലെ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ ഗൈഡ്അവര്‍ നമ്മുടെ കൂടെ അയക്കും. മീശപുലി മലയില്‍ നിന്നാല്‍ മുന്നാറിലെ മറ്റു സ്ഥലങ്ങളുടെ നല്ല വ്യൂ കിട്ടും മാത്രമല്ല തമിഴ്നാടിന്റെ ഭാഗങ്ങളുടെയും വ്യൂ കിട്ടും.
ഓണ്‍ ലൈന്‍ ബൂകിംഗ് നു കേരള ഗവണ്‍മെന്റ് ന്റെ www.kfdcecotourism.com സന്ദര്‍ശിക്കുക.
അനുവാദം ഇല്ലാതെ ഈ പ്രദേശത്ത് പ്രവേശിക്കുന്നത് കേരള വന സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്.
ഏകദേശം ഒന്നര വര്ഷം മുന്‍പ് ഒരു രാത്രി പത്തുമണിക്ക് എടുത്ത തീരുമാനത്തില്‍ ഞങള്‍ നാല് പേര്‍ പ്രത്യേക തയ്യാറെടുപ്പില്ലാതെ എറണാകുളം സൗത്തില്‍ നിന്നും കാന്തല്ലൂര്‍ വരെ പോകുന്ന എന്‍.എം.എസ് എന്ന ബസില്‍ 3.30 നു കളമശ്ശേരിയില്‍ നിന്നും മൂന്നാറിനു വണ്ടി കയറി.പോകുന്നതിനു മുന്‍പ് വനം വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ നിര്‍ദേശം തേടിയിരുന്നു. 6.30 നു അടിമാലി അവിടെ നിന്ന് 7.30 നു മുന്നാര്‍. പ്രഭാത കൃത്യങ്ങളും ഭക്ഷണവും കഴിച്ചിട്ട്, ആ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം അവിടെ നിന്ന് ബസ്‌ കയറി കൊളുക്കുമല പോകുന്ന വഴിയിലിറങ്ങി.സുഹൃത്ത്‌ കൊളുക്ക്മലയ്ക്ക് പോകാന്‍ ഒരു ജീപ്പും ശെരിയാക്കി തന്നു. മുകളില്‍ ഭക്ഷണം കിട്ടാത്തതിനാല്‍ കൊളുക്ക്മലയ്കുള്ള റോഡ്‌ തുടങ്ങുന്നിടത്ത് നിന്നും ഭക്ഷണം വാങ്ങി ജീപ്പില്‍ കയറി ഞങള്‍ യാത്ര തുടങ്ങി. കൊളുക്ക് മല പോയിട്ടുള്ളവര്‍ക്ക് അറിയാം ആയ റൂട്ട് ടാര്‍ ഇടാത്ത കല്ല്‌ പാകിയ റോഡ്‌ ആണ്, ചിലയിടങ്ങളില്‍ കല്ലും ഇല്ല. ഇത്തരം വഴികളില്‍ ഹൈ റേഞ്ച് ന്റെ സ്വന്തം വാഹനമായ ജീപ്പ് ആണ് ഉത്തമം.
ജീപ്പ് ഞങളെ കൊളുക്കുമല ടി എസ്റ്റേറ്റ്‌ന്റെ താഴെ വരെ കൊണ്ടിറക്കി തിരിച്ചു പോയി അവിടെ നിന്ന് ഇടത്തുള്ള സ്വകാര്യ എസ്റ്റേറ്റ്‌ലൂടെ കടന്നുപോയാല്‍ മീശപ്പുലിമലയുടെ അടിവാരത്തില്‍ എത്താം എന്ന് ഞങള്‍ മനസ്സിലാക്കിയിരുന്നു. അവിടുന്ന് നടപ്പ്തുടങ്ങി, താഴെ തേയില തോട്ടത്തില്‍ നിന്നും കോട നല്ല കാറ്റായി അടിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് വെള്ളം വരുന്നിടത്ത് മുഖം കഴുകി കുപ്പിയില്‍ വെള്ളം നിറച്ചു വീണ്ടും നടന്നു തുടങ്ങി. ചില പ്രത്യേക തരാം ചെടികള്‍ ഉള്ളയിടമാണ് ഈ വനമേഖല ഊട്ടിയിലും കൊടൈക്കനാലിലും നമ്മള്‍ പോകുമ്പോള്‍ കാണുന്ന വാടാമല്ലി പൂവ് പോലെയുള്ള പൂക്കള്‍ ഒക്കെ. പിന്നീടങ്ങോട്ടുള്ള യാത്ര കുറച്ചു കഠിനമായിരുന്നു. വഴി എന്നുള്ളത് ഒരു സങ്കല്പം മാത്രമായിരുന്നു. ഞങ്ങള്‍ ഒരൂഹം വെച്ച് വഴിയെന്ന് തോന്നിയ ഇടങ്ങളിലൂടെ മുന്നോട്ടു പോയികൊണ്ടിരുന്നു. വഴിയില്‍ ആനയുടെയും കാട്ടുമൃഗങ്ങളുടെയും ചാണകം കിടപ്പുണ്ടായിരുന്നു. പിന്നീട് കുറച്ചു കൂടി കരുതലില്‍ ആണ് പോയികൊണ്ടിരുന്നത്. ഇതു നിമിഷവും ഒരാനയെ കാണാന്‍ പറ്റും എന്നൊക്കെയുള്ള പേടിയില്‍. കുറച്ചു ദൂരം പോയപ്പോള്‍ രണ്ടുപേര്‍ വരുന്നത് കണ്ടു. ഒരു വിദേശി സ്ത്രീയും കൂടെ ഗൈഡ്. ഞങ്ങള്‍ അവരോടു വഴി തിരക്കി മുന്നോട്ടു പോയാല്‍ മതിയെന്ന് പറഞ്ഞു. പിന്നെ ഞങ്ങള്‍ക്ക് ആരാണ് പെര്‍മിഷന്‍ തന്നതെന്ന് തിരക്കി. പെര്‍മിഷന്‍ ഇല്ല എന്നുള്ള മറ്റൊന്നും പറയാതെ അവര്‍ പോയി. ഞങള്‍ ഇരു സൈടിലേക്കും കാട്ടുചെടികള്‍ വകഞ്ഞു മാറ്റി മുന്നോട്ടു പോയികൊണ്ടിരുന്നു.
Meesapulimalaഇതെവിടെവരെയെതുമെന്നു യാതൊരു പിടിയും ഇല്ലാതെ.
കുറച്ചു സമയത്തെ നടത്തത്തിന് ശേഷം ഒരു വെളിംപ്രദേശത്തേക്ക് എത്തി. അന്ന് വരെ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ കാഴ്ച. കോട മഞ്ഞില്‍ പുതച്ചു തല ഉയര്‍ത്തി നില്‍കുന്ന ഒരു മല, ഒന്നല്ല കുറെയേറെ മലകള്‍. ഒരു നാലഞ്ച് എണ്ണം ഞാന്‍ എണ്ണി. മല കണ്ടെത്തിയ ആവേശത്തില്‍ ഓടാനും ചാടാനും ഫോട്ടോ എടുക്കാനും തുടങ്ങി. പക്ഷെ അതല്ല സംഭവം കാണുമ്പോള്‍ തൊട്ടടുതെന്നു തോന്നുമെങ്കിലും ആ വലിയ മലയിലേക്ക് കയറണമെങ്കില്‍ ഇപ്പോള്‍ നില്‍കുന്ന മലയിറങ്ങിയിട്ടെ കയറാന്‍ പറ്റൂ. നല്ല കോടമഞ്ഞുള്ളത്കൊണ്ട് കയറാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. ഇടയ്ക് നിന്നും ഇരുന്നും കിതപ്പ് മാറ്റി മുകളില്‍ എത്തി. കയറി പോകുന്ന വഴിയില്‍ അടുത്ത ട്രെക്കിംഗ് ടീമിനെ കണ്ടു തിരുവനന്തപുരത് നിന്നും വന്ന അച്ഛന്‍,അമ്മ,മകന്‍ കൂടെ മൂന്നാറില്‍ നിന്നുള്ള ഗൈഡ്. മുകളില്‍ എത്തിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന കോടമാറി വേറെ ഒരു ദിശയിലേക്ക് പോയിരിക്കുന്നു. ക്ഷീണം മാറാന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത ടീം അതും വിദേശികള്‍ കൂടെ ഗൈഡ്.
ഇപ്പോള്‍ സുര്യന്‍ തലയ്ക്കു മുകളില്‍ വൈരാഗ്യത്തോടെ കത്തുന്നു. നോകെതാത്ത ദൂരത്തോളം മലകള്‍ മാത്രം. താഴെ, വളരെ താഴെ തേയില തോട്ടം കാണുന്നുണ്ട് കുറെ വീടുകളും. തേയില തോട്ടത്തില്‍ പണിയെടുക്കുന്നവരുടെ ലയങ്ങള്‍ ആണെന്ന് തോന്നുന്നു. അതൊരു പോയിന്റ്‌ ആയി നോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇടയ്ക് വഴിതെറ്റിയാല്‍ അങ്ങോട്ട്‌ ഇറങ്ങി പോകാമല്ലോ.
ഞങള്‍ ഭക്ഷണം കഴിച്ച ഇടതു നിന്ന് നോക്കിയപ്പോള്‍ ദൂരെ ഒരു കുളം കണ്ടിരുന്നു. വെയിലടിച്ചു കുളത്തിലെ വെള്ളം തിളങ്ങുന്നുണ്ട്. എന്നാല്‍ പിന്നെ അങ്ങോട്ട്‌ പോയി ഒരു കുളി പസ്സാക്കമെന്നുള്ള ഉദ്ദേശത്തോടെ ഞങള്‍ അങ്ങോട്ട്‌ വെച്ച് പിടിച്ചു. ഇപ്പോള്‍ അകലെയുള്ള മലകളെ കോട മഞ്ഞു മൂടിയിട്ടുണ്ട്. കുറെ ദൂരം നടന്നും ഓടിയും ചുറ്റുമുള്ള മലകളുടെ ഭംഗി ആസ്വദിചു. രണ്ടു മലകള്‍ ചേരുന്നിടത്ത് പച്ചപ്പ് കാണുന്നുണ്ട് അവിടെ വലിയ മരങ്ങള്‍ നില്‍പുണ്ട്, ചോലക്കാടുകള്‍ ആണത്. അവിടെ മൃഗങ്ങള്‍ കാണാന്‍ ചാന്‍സ് ഉണ്ടെന്നു സുഹൃത്ത്‌ ഉല്ലാസ് പറഞ്ഞു. ഉല്ലാസ് ഒരു ഫോട്ടോഗ്രാഫര്‍ ആയതിനാല്‍ തന്റെ പുട്ടുകുറ്റി ലെന്‍സ് എടുത്തു പ്രകൃതിയെയും പിന്നെ കൂടെയുള്ളവരെയും ക്യാമറയില്‍ ആക്കുന്നുണ്ട്. ഞങള്‍ ഇപ്പോള്‍ നിന്നിരുന്ന മലയില്‍ താഴെക്കിറങ്ങാന്‍ തുടങ്ങി കുളം ആണ് ലക്‌ഷ്യം. കുളം ചെറുതല്ല വലിയതാണ്. ഇറങ്ങാന്‍ പറ്റില്ല, കറുത്ത് കിടക്കുന്നു വെള്ളം മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങുന്നതാണ്.
NB: ഇതിന്റെ പേര് കരിങ്കുളം എന്നാണെന്ന് മൂന്നാറിലെ സിബിചെട്ടന്‍ പിന്നീട് പറഞ്ഞു തന്നു.
ഇപ്പോള്‍ ഏകദേശ സമയം ഉച്ചകഴിഞ്ഞു 3.30 കഴിഞ്ഞിരിക്കുന്നു, നേരത്തെ കണ്ട ഗ്രാമവും തേയില തോട്ടവും എവിടെയെന്നു പോലും കാണാന്‍ ഇല്ല. കയ്യിലെ വെള്ളവും തീര്‍ന്നു.
താഴെ ഒരുചെറിയ വെള്ളച്ചാല്‍ കണ്ടു അവിടെ നിന്നും കുപ്പിയില്‍ വെള്ളം പിടിച്ചു ദാഹം മാറ്റി.തിരിച്ചിറങ്ങേണ്ട വഴിയുടെ ഒരു ലക്ഷണവും എങ്ങും കാണുന്നില്ല. ദൂരെ ഒരു മല കൂടിയുണ്ട് അത് കയറി നോക്കാം എന്ന് തീരുമാനിച്ചു കൂട്ടത്തില്‍ ഒരാള്‍ അപോളെക്കും നല്ലപോലെ ക്ഷീണിച്ചിരുന്നു അതിനാല്‍ രണ്ടുപേര്‍ ആദ്യം കയറി വഴിയുണ്ടെങ്കില്‍ മറ്റുള്ളവര്‍ കൂടി വന്നാല്‍ മതിയെന്ന് തീരുമാനിച്ചു. രാവിലെ കയറിയ ഉത്സാഹം എങ്ങും ആരുടെയും മുഖതിലും നടപ്പിലും ഇല്ല. എങ്ങനെയെങ്കിലും ഇറങ്ങിയാല്‍ മതി എന്നുള്ള ഒറ്റ ചിന്ത മാത്രം. ആരുടേയും മൊബൈലില്‍ റേഞ്ച് ഇല്ല. ഇവിടെ രാത്രി പെട്ടുപോയാല്‍ തണുത്തു മരവിച്ചു ചത്ത്‌ പോകുകയേ ഉള്ളൂ. കഴിഞ്ഞ ദിവസം മൂന്നാറില്‍ മൈനസ് രണ്ടു ആയിരുന്നു തണുപ്പ്. ഇത്തരം ഒട്ടനവധി ചിന്തകള്‍ ഞങ്ങള്‍ക്കിടയിലേക്ക് കയറി വന്നു. പകുതി മല കയറിയപ്പോള്‍ ഞങ്ങളുടെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് മുകളില്‍ ഒരു വരയാട്. സാധാരണ വരയാടുകള്‍ മനുഷ്യ വാസമുള്ളിടത് വരാറില്ല. അതായത് ഇവിടെ അടുത്തെങ്ങും ആള്‍താമസിമില്ല. ആട് തല കാണിച്ചിട്ട് എങ്ങോട്ടോ ഓടിപോയി. ഞങള്‍ എന്തായാലും കയറി നോക്കാന്‍ തീരുമാനിച്ചു. മുകളില്‍ എന്തോ പ്രോഗ്രാം നടന്നപോലെ കുറെ സാധനങ്ങള്‍ ഒക്കെ ചിതറികിടക്കുന്നു.
പ്രതീക്ഷ അസ്തമിക്കരയപ്പോലാണ് ദൂരെ ഒരു മണ്‍പാത കണ്ണില്‍ പെട്ടത്. ജീപ് വരുന്ന പാത വലിയ പ്രതീക്ഷ ഇല്ലെങ്കിലും നടക്കാന്‍ തീരുമാനിച്ചു. പോകുന്ന വഴിയിലെങ്ങും ആള്‍ തമാസത്തിന്റെ ഒരു ലക്ഷണവും ഇല്ല.
ഏകദേശം നാലഞ്ചു കിലോമീറ്റര്‍ നടന്നപോള്‍ ഒരു ജീപ് കയറ്റം കയറി വരുന്നു എല്ലാരും ആവേശത്തോടെ മുന്നിലേക്ക്‌ ചാടി. ജീപ്പില്‍ നിന്നിറങ്ങിയത് ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ ആയിരുന്നു. നിങ്ങള്‍ ആണല്ലേ അനുവാദം ഇല്ലാതെ കയറിയവര്‍ ??
രാവിലെ തന്നെ ട്രിപ്പ്‌ പോയ ഗൈഡ് വിളിച്ചു പറഞ്ഞിരുന്നു, നിങ്ങളെ അന്വേഷിക്കാന്‍ കൂടിയാണ് ഞങള്‍ ഇറങ്ങിയത്‌. ഇവിടെ വെച്ച് നിങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും ?? തുടങ്ങിയ ചോദ്യങ്ങള്‍. കയ്യില്‍ നിന്നും ക്യാമറ ഐ ഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചു വാങ്ങി. അനധികൃതമായി ഈ ഭാഗത്ത് കടന്നതിനു നിങ്ങളുടെ പേരില്‍ കേസ് എടുക്കാന്‍ ഉള്ള വകുപ്പുണ്ട് എന്നുള്ള നിയമ വശങ്ങള്‍ പറഞ്ഞു. ഒരു തരത്തില്‍ ഭയന്ന ഞങ്ങളോട് ഫോറസ്റ്റ്‌ റേഞ്ച്ഓഫീസര്‍ ഫോണില്‍ സംസാരിച്ചു. അബദ്ധം സംഭവിച്ചതാണെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ല എന്നും സമ്മതിച്ചതിനാല്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു.
മുന്നാര്‍ ടൌണ്‍ ലേക്ക് പോകാന്‍ വേണ്ടി ഒരു സുഹൃത്തിനെ വിളിച്ചു ഏര്‍പ്പാട് ചെയ്തു. വണ്ടി വന്നു അതില്‍ കയറി മുന്നാറില്‍ എത്തിയപ്പോള്‍ സമയം രാത്രി എട്ടു മണി. മനോഹരമായ ഒരു യാത്രയ്ക് അവിടെ അവസാനമായി.
മീശപ്പുലി മലയില്‍ മഞ്ഞു മാത്രമല്ല വേയിലും കൊണ്ടിട്ടുണ്ട് .
മീശപ്പുലി മലയില്‍ വഴി തെറ്റിയിട്ടുണ്ടോ ?
ഫോട്ടോസ് എടുത്ത്‌: സുഹൃത്ത്‌ ഉല്ലാസ് ജി കളപ്പുരയില്‍.


Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala

Meesapulimala



Courtesy : 
Aju Chirakkal

Post a Comment

0Comments
Post a Comment (0)