പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ കിടിലൻ പ്രോഗ്രാമുകൾ | Trekking & Stay Programs In Periyar Tiger Reserve

0


പെരിയാർ കടുവ സങ്കേതം

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളില് ഒന്നാണിത്.പുല്മേടുകളും കുറ്റിക്കാടുകളും തുടങ്ങി മഴക്കാടുകള് വരെ ഉള്ക്കൊള്ളുന്ന പെരിയാര് വനമേഖല സസ്യ വൃക്ഷാദികളുടെ വലിയൊരു ജൈവശേഖരമാണ്. 927 ച.കി.മി ചുറ്റളവ് ആണ് ഈ കടുവ സങ്കേതത്തിന് ഉള്ളത്. അതിൽ 25 ച. കി. മി മുല്ലപെരിയാർ ഡാമിൻ്റെ ക്യാച്ച്മെൻ്റ് ഏരിയ ആണ്. 35 -40 ഇടയ്ക്ക് കടുവകൾ ഉണ്ട് ഇവിടെ എന്നാണ് പറയപ്പെടുന്നത്. ആന,കരടി, കടുവ, കാട്ടുപോത്ത്, മ്ലാവ്, കാട്ടു പട്ടി, പുള്ളിപ്പുലി, കരടി, നീര്നായ് തുടങ്ങിയവയുടെ ഒരു വലിയ ആവാസ കേന്ദ്രം ആണ് പെരിയാര് കടുവ സങ്കേതം. വനം വകുപ്പിന് കീഴിൽ ഒരുപാട് ട്രക്കിംഗ് പാക്കേജുകളും, ബോട്ട് സവാരിയും, ബാംബൂ റാഫ്റ്റിങ്ങ്, കടുവാ സങ്കേതത്തിനുള്ളിൽ നൈറ്റ് ട്രക്കിങ്ങും, താമസങ്ങളും എല്ലാം നടത്തിവരുന്നുണ്ട്.
1. Periyar Tiger Trail 2 night
കൊടും കാടിനുള്ളിൽ രണ്ട് രാത്രിയും, മൂന്നു പകലും.. ഈ ട്രക്കിംഗ് പ്രോഗ്രാമിന്റെ പേര് പെരിയാർ ടൈഗർ ട്രയിൽ (Periyar Tiger Trail) എന്നാണ്. ഈ പ്രോഗ്രാമിൽ 6 ഗസ്റ്റുകൾക്കാണ് അവസരം ഉള്ളത്. കൂടാതെ നാല് ഗൈഡുമാരും ഒരു ഫോറസ്റ്റ് ഓഫീസറും (തോക്കുമായി)നമ്മുടെ കൂടെയുണ്ടാകും. Periyar Tiger Trail പ്രോഗ്രാം ഒരു രാത്രിയും, രണ്ടു രാത്രിയും, എന്നിങ്ങനെ രണ്ട് വിധത്തിലുള്ള പ്രോഗ്രാമുകൾ ഉണ്ട്. ഞങ്ങൾ എടുത്ത പ്രോഗ്രാം ശനിയാഴ്ച രാവിലെ ആരംഭിച് തിങ്കളാഴ്ച ഉച്ചയോടുകൂടി തീരുന്ന പ്രോഗ്രാമാണ്. ശനിയാഴ്ച രാവിലെ നമ്മൾ കാട്ടിലേക്ക് കയറിയാൽ തിങ്കളാഴ്ച ഉച്ചയോടെ കൂടി മാത്രമേ പുറത്തിറങ്ങും. രണ്ട് രാത്രി കാടിനുള്ളിലാണ് താമസം. ഏകദേശം 35 മുതൽ 40 കിലോമീറ്റർ നമ്മൾ കാടിനുള്ളിൽ സഞ്ചരിക്കും.
Tiger trail - 2 night ₹10000 per head
Tiger trail - 1 night. ₹7200 per head
stay, food , treking included
2. Edappalayam Watch Tower
പെരിയാർ കടുവ സങ്കേതത്തിലെ മറ്റൊരു കിടിലൻ പ്രോഗ്രാമാണ് ഇടപാളയം വാച്ച് ടവർ.
ഈ ടവർ നിർമ്മിച്ചതിന് നമ്മൾ നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജകുടുംബത്തിനോടാണ്. കേരളത്തിലങ്ങോളമിങ്ങോളം വേനൽക്കാല വസതികളായി രാജകുടുംബം പണിത സുന്ദര കൊട്ടാരങ്ങളിൽ ഒന്നായിരുന്നു ഇടപാളയം എന്ന സ്ഥലത്തെ ലേക്ക് പാലസ്. (ഇപ്പോളത്തെ ലേക്ക് പാലസ് റിസോർട്ട്) 1927 ലാണ് 'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനൽക്കാല വസതി രാജകുടുംബം നിർമിച്ചത്. പ്രായപൂർത്തിയാകാത്ത ശ്രീചിത്തിര തിരുനാൾ ബാലരാമവർമ റീജന്റ് സേതുലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ കീഴിൽ മഹാരാജാവായി വാണരുളും കാലം, കൊട്ടാരത്തിൽ താമസിക്കാൻ വരുമ്പോൾ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമിച്ചതാണ് ഈ വാച്ച്ടവർ എന്നു കരുതുന്നു. രണ്ടു പേർക്കു താമസിക്കാവുന്ന രീതിയിൽ , പുൽമേടുകളുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി മരം കൊണ്ട് ബാൽക്കണിയോടെ പുതുക്കിപ്പണിയുകയായിരുന്നു.
ആനയും പോത്തും പോലെയുളള വലിയ മൃഗങ്ങൾ കയറി നശിപ്പിക്കാതിരിക്കാൻ ഒരു വലിയ ട്രഞ്ചിന് ഉള്ളിലാണ് വാച്ച്ടവർ. അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നതിനായി ചെറിയ മരത്തടികൾ വച്ചിട്ടുണ്ട്. ഗൈഡായി വരുന്നവർക്കും ഫോറസ്റ്റ് ഓഫിസർക്കും താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും താഴെയും, സന്ദർശകർക്ക് മുകളിലും ആയിട്ടാണ് താമസം. വൃത്തിയായി സൂക്ഷികുന്ന ബാത്ത് റൂം താഴെയായി ഉണ്ട്. വെള്ളത്തിനായി ചെറിയ കിണറും ട്രഞ്ചിന് ഉള്ളിൽ തന്നെ കാണാം.
Edappalayam watch tower ₹9600 ( 2 പേർക്ക്)
താമസം, ഭക്ഷണം ട്രക്കിംഗ് ഉൾപ്പെടെ അണ് ആണ് ഈ റേറ്റ്.
3. Brandipara Border Hiking
ഈ പാക്കേജിന് ഒരാൾക്ക് 2000 രൂപയാണ് ചാർജ് ചെയ്യുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ട്രക്കിംഗ്. 7.45 ന് നമ്മൾ തേക്കടിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്യണം. നീണ്ട 9 മണിക്കൂർ നമ്മൾ കൊടും കാട്ടിനുള്ളിലൂടെ ആണ് ട്രക്കിംഗ് നടത്തുന്നത്. നല്ല കഠിനമായ ട്രക്കിംഗ് തന്നെയാണിത്. ബ്രേക്ക് ഫാസ്റ്റും, ഉച്ചഭക്ഷണവും ട്രക്കിങ്ങിൻ്റെ കൂടെ നമുക്ക് ലഭിക്കും. കൂടാതെ എന്തെങ്കിലും ഫ്രൂട്ട്സും നമുക്ക് ലഭിക്കുന്നതാണ്. ട്രക്കിങ്ങിന് ആയി നമ്മുടെ കൂടെ രണ്ട് ഗൈഡും, തോക്കുമായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂടെയുണ്ടാകും.
4. Thondiyar Border Hiking
ഈ പാക്കേജിന് ഒരാൾക്ക് 2000 രൂപയാണ് ചാർജ് ചെയ്യുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ട്രക്കിംഗ്. 7.45 ന് നമ്മൾ തേക്കടിയിലെ പാർക്കിംഗ് സ്ഥലത്തിന് അടുത്തുള്ള EDC യിൽ റിപ്പോർട്ട് ചെയ്യണം. നീണ്ട 9 മണിക്കൂർ നമ്മൾ കൊടും കാട്ടിനുള്ളിലൂടെ ആണ് ട്രക്കിംഗ് നടത്തുന്നത്. നല്ല കഠിനമായ ട്രക്കിംഗ് തന്നെയാണിത്. ബ്രേക്ക് ഫാസ്റ്റും, ഉച്ചഭക്ഷണവും ട്രക്കിങ്ങിൻ്റെ കൂടെ നമുക്ക് ലഭിക്കും. കൂടാതെ എന്തെങ്കിലും ഫ്രൂട്ട്സും നമുക്ക് ലഭിക്കുന്നതാണ്. ട്രക്കിങ്ങിന് ആയി നമ്മുടെ കൂടെ രണ്ട് ഗൈഡും, തോക്കുമായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂടെയുണ്ടാകും.
5. Bamboo Rafting Full Day
12 പേർക്കാണ് ഇതിൽ അവസരം ഉള്ളത്.. നാല് ഗൈഡുമാരും ഒരു ഫോറസ്റ്റ് ഓഫീസറും ആണ് കൂടെ വരുന്നത്. 2900 രൂപയാണ് ഇതിന് ഒരാൾക്ക് ചാർജ് ചെയ്യുന്നത്. രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തെ ഭക്ഷണവും ഇതിൽ ഉൾപ്പെടും. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 5 മണി വരെയാണ് റാഫ്റ്റിംഗ്. റാഫ്റ്റിംഗ് മാത്രമല്ല ഈ പ്രോഗ്രാമിൽ ഉള്ളത് ഉൾക്കാട്ടിലൂടെയുള്ള നടത്തവും ഉൾപ്പെടും.
6. Bamboo Rafting Half Day
2200 രൂപയാണ് ഈ പ്രോഗ്രാമിന്. ഈ പ്രോഗ്രാം രണ്ട് സമയത്ത് ലഭ്യമാണ്. 7.30 am to 12.30 pm.,
9.30 am to 2.30 pm റാഫ്റ്റിംഗ് മാത്രമല്ല ഈ പ്രോഗ്രാമിൽ ഉള്ളത് ഉൾക്കാട്ടിലൂടെയുള്ള നടത്തവും ഉൾപ്പെടും.
7. Nature Walk
ഈ പ്രോഗ്രാമിന് ഒരാൾക്ക് 400 രൂപയാണ് ചാർജ് ചെയ്യുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ ഉള്ള സമയങ്ങളിലാണ് ഈ പ്രോഗ്രാം നടത്തുന്നത്.. രണ്ടര മണിക്കൂർ കൊണ്ട് ട്രക്ക് ചെയ്തുവരുന്ന പ്രോഗ്രാം ആണിത്.
8. Green Walk
Nature Walk പോലെ തന്നെയുള്ള മറ്റൊരു ട്രക്കിംഗ് പ്രോഗ്രാമാണിത്. ഈ പ്രോഗ്രാമിന് ഒരാൾക്ക് 400 രൂപയാണ് ചാർജ് ചെയ്യുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ ഉള്ള സമയങ്ങളിലാണ് ഈ പ്രോഗ്രാം നടത്തുന്നത്.. രണ്ടര മണിക്കൂർ കൊണ്ട് ട്രക്ക് ചെയ്തുവരുന്ന പ്രോഗ്രാം ആണിത്.
ട്രക്കിങ്ങിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.കളർ ഡ്രസ്സുകൾ ഒന്നും ഇടാതെ സൂക്ഷിക്കുക. കറുത്ത കളർ വസ്ത്രങ്ങൾ ധരിക്കുക
2. പെർഫ്യൂം പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
3. മൊബൈൽ സൈലൻറ് ആക്കി ഇടുക
കൂടുതൽ ശബ്ദമുണ്ടാക്കാതെ ശ്രദ്ധയോടുകൂടി കടന്നുപോവുക
4. പരമാവധി ഷൂസ് ധരിക്കാൻ ശ്രമിക്കുക
എങ്ങനെ ബുക്ക് ചെയ്യാം
പെരിയാർ കടുവാ സങ്കേതത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
കാടും കടലും എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ്. കാടിൻ്റെ സൗന്ദര്യം നുകർന്ന് പച്ചപ്പിനുള്ളിൽ ഇത്തിരി നേരം ചെലവിടാൻ എത്തുന്ന സഞ്ചാരികൾക്ക് ഒരു കിടിലൻ അനുഭവമായിരിക്കും ഇടുക്കി ജില്ലയിലെ തേക്കടിയിലുള്ള പെരിയാർ വന്യജീവി സങ്കേതത്തിലെ ഈ പ്രോഗ്രാമുകൾ.. ഈ പ്രോഗ്രാമുകളുടെ കിടിലൻ വീഡിയോയുടെ ദൃശ്യങ്ങൾ കാണുവാൻ Offbeat Travellers എന്ന യൂട്യൂബ് ചാനൽ കാണുക.

കടപ്പാട് : Gino Jose 


Post a Comment

0Comments
Post a Comment (0)